കൊതിക്കുമ്പോലെകൊളുത്താനും
കൊളുത്തിയാൽകെടുത്താനുമാകാത്ത അഗ്നി
ജീവിക്കുന്നതിലെആഹ്ലാദമറിഞ്ഞു
വേദനക്കുള്ള ശമനം കണ്ടെത്തുക
Friday, November 26, 2010
Thursday, November 25, 2010
വേണ്ട!
ഞാനൊന്നും എഴുതുന്നില്ല, ഒന്നും...
വിരല്‍തുമ്പിലെന്റെ മനസ്സ് വഴിതെറ്റുന്നു
നല്ല വാക്കുകളൊന്നും നാവിന്‍തുമ്പിലില്ല,
കിനാക്കളില്‍ നിറങ്ങളില്ല,
ശൂന്യത...
അതിന്റെ ഭാരം പേറാനെന്റെ എഴുത്തോലയ്ക്കൂ ത്രാണിയുമില്ല
എന്റെ ശൂന്യത എനിക്കും
സ്വപ്നങ്ങള്‍ നിനക്കും
സ്വന്തമായിരിക്കട്ടെ.
ഈ കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം
എന്നില്‍ നിന്നും എന്നെ പിഴുതെറിയുന്നു
ഇവിടെ ഞാന്‍
സങ്കല്പത്തിനും യഥാര്‍ത്ഥ്യത്തിനുമിടയിലെ
ഇഴകള്‍ തുന്നുകയാണ്,
ബന്ധങ്ങള്‍..!
ഏതു നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതായാലും
അതിന്റെ ഗതികള്‍ (ഗതികേടുകളും) എന്നെ ആശ്ചര്യപ്പെടുത്തുന്നു
സ്വഭാവികമായ സ്വാര്‍ത്ഥതയുടെ വികാസവും പരിണാമവും
ചിലനേരങ്ങളില്‍, ഒരുതരം കൌതുകത്തോടെ ഞാന്‍ നോക്കിക്കാണാറുണ്ട്
അതിന്റെ ഗതിവിഗതികളില്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍
എന്തുകൊണ്ട് സ്വയം ശ്രമിക്കുന്നില്ലെന്നതും കൌതുകകരം തന്നെ

Tuesday, November 23, 2010
മായാവി
വയസ്സു കൂട്ടുവാൻവേണ്ടി വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹ്രുത്താണൊ വളരെ സംശയിപ്പൂഞാൻ
ആദ്യമാദ്യമെനിക്കുണ്ടായി വളരാനുള്ളകൌതുകം
അതുവേണ്ടിയിരുന്നില്ലന്നിപ്പോൾ തോന്നവേ
ഇച്ഛാനിഛകൾ കൊണ്ടെന്തു കാര്യമിരിക്കുകിൽ
പ്രക്യതിക്കുള്ളതാളത്തിനൊത്തു നീങ്ങാതെ പറ്റുമോ?
മത്തകോകിലമെന്നോണം പാടണം പലഗീതകം
മതിയാംവരെയും മരണം മാറി നിൽക്കണം
വിഡ്ഡിത്തം
നുണകൾ കോർത്തചൂണ്ടയിട്ട്
ആരൊക്കെയോ ഇരകളെ തേടുന്നുണ്ട്
നേരം പോക്കിനുചൂണ്ടയിടുന്നവർ - പുണ്യാളന്മാർ
വറുക്കാനും കറിവെക്കാനുമായി ചൂണ്ടയിടുന്നവർ -മര്യാദരാമന്മാർ
ഗോൾഡ് ഫിഷിനായി തോട്ടിൽചൂണ്ടയിടുന്നവൻ-വിഡ്ഡി
ഒരു വിഡ്ഡി അതു ഞാനാണോ?????അല്ലേ!!!!!
Subscribe to:
Comments (Atom)