മായാവി
വയസ്സു കൂട്ടുവാൻവേണ്ടി വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹ്രുത്താണൊ വളരെ സംശയിപ്പൂഞാൻ
ആദ്യമാദ്യമെനിക്കുണ്ടായി വളരാനുള്ളകൌതുകം
അതുവേണ്ടിയിരുന്നില്ലന്നിപ്പോൾ തോന്നവേ
ഇച്ഛാനിഛകൾ കൊണ്ടെന്തു കാര്യമിരിക്കുകിൽ
പ്രക്യതിക്കുള്ളതാളത്തിനൊത്തു നീങ്ങാതെ പറ്റുമോ?
മത്തകോകിലമെന്നോണം പാടണം പലഗീതകം
മതിയാംവരെയും മരണം മാറി നിൽക്കണം

No comments:
Post a Comment